എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്‌... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.

Sunday, August 3, 2008

പാതിരാ പുള്ളുണര്‍ന്നു...

പാതിരാ പുള്ളുണര്‍ന്നു പരല്‍‌ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു [2]

താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ

നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. [പാതിരാ...]


ചന്ദന ജാലകം തുറക്കൂ

നിന്‍ചെമ്പകപ്പൂമുഖം വിടര്‍ത്തൂ

നാണത്തിന്‍ നെയ്യ്‌ത്തിരി കൊളുത്തൂ നീ

നാട്ടുമാഞ്ചോട്ടില്‍ വന്നിരിക്കൂ

അഴകുതിരും മിഴികളുമായ്

കുളിരണിയും മൊഴികളുമായ്

ഒരു മാത്ര എന്നെയും ക്ഷണിക്കൂ

ഈ രാത്രി ഞാന്‍ മാത്രമായ് [പാതിരാ...]


അഞ്ചനക്കാവിലെ നടയില്‍ ഞാന്‍

അഷ്ടപതീലയം കേട്ടൂ

അന്നുതൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ

അര്‍ദ്രയാം രാധയായ് തീര്‍ന്നു

പുഴയൊഴുകും വഴിയരികില്‍

രാക്കടമ്പിന്‍ പൂമഴയില്‍

മുരളികയൂതി ഞാന്‍ നില്‍പ്പൂ

പ്രിയമോടെ വരികില്ലയോ… [പാതിരാ..]


ചിത്രം: ഈ പുഴയും കടന്ന്

ആലാപനം: യേശുദാസ്

ഗാനരചന: ഗിരീഷ് പുത്തന്‍‌ചേരി

സംഗീത സംവിധാനം : ജോണ്‍സണ്‍

No comments: