എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്‌... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.

Monday, August 11, 2008

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു...

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്....(നാളികേരത്തിന്റെ)

നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ -
ക്കൂമ്പുപോലുള്ളൊരു പെണ്ണുണ്ട്
ചാമ്പയ്‌ക്കാച്ചുണ്ടുള്ള ചന്ദനക്കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്.... (നാളികേരത്തിന്റെ)

വല്യപെരുന്നാള് വന്നപ്പോളന്നൊരു
വെള്ളിനിലാവുള്ള രാത്രിയില്‍കല്ലുവെട്ടാം‌കുഴിക്കക്കരെവെച്ചെന്നോ -
ടുള്ളുതുറന്നതിനുശേഷമേ...(നാളികേരത്തിന്റെ)

നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ട്
ദൂരത്തുവാഴുന്നു ഞാനെന്നും
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തുനീയെന്നും....(നാളികേരത്തിന്റെ)

ചിത്രം : തുറക്കാത്ത വാതില്‍
വരികള്: പി. ഭാസ്കരന്‍

സം‌ഗീതം: രാഘവന്‍ മാസ്റ്ററ്‍

ഗായകന്‍ : യേശുദാസ്

No comments: