മലയാള ഗാനശേഖരം

എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്‌... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.

Monday, August 18, 2008

പാതിരാമഴയെതോ

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന് നിലാവിലലിഞ്ഞു
നീലവാര്മുകിലോരം ചന്ദ്രഹൃദയം തേങ്ങീ....(പാതിരാമഴയെതോ)

കൂരിരുള് ചിമിഴില് ഞാനും മൌനവും മാത്രം
മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു (2)
ഓര്മ്മപോലും മാഞ്ഞുപോകുവതെന്തേ....(പാതിരാമഴയെതോ)

ശൂന്യവേദികളില് കണ്ടു നിന് നിഴല്ചന്തം
കരിയിലക്കരയായ് മാറീ സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ (2)
ഓര്മ്മപോലും മാഞ്ഞു പോകുവതെന്തേ....(പാതിരാമഴയെതോ)


ചിത്രം: ഉള്ളടക്കം
വരികള്: കൈതപ്രം

സം‌ഗീതം: ഔസേപ്പച്ചന്‍

ആലാപനം: യേശുദാസ്‌

അല്ലിമലര്‍ക്കാവില് ...

അല്ലിമലര്‍ക്കാവില് പൂരം കാണാന്
അന്നു നമ്മള് പോയി രാവില് നിലാവില്
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു
മാരിവില് ഗോപുര മാളിക തീര്‍ത്തു
അതില് നാമൊന്നായ് ആടിപ്പാടി....(അല്ലിമലര്‍ക്കാവില് )

ഒരു പൊന്‍മാനിനെ തേടി നാം പാഞ്ഞു
കാതര മോഹങ്ങള് കണ്ണീരില് മാഞ്ഞു
മഴവില്ലിന് മണിമേട ഒരു കാറ്റില് വീണു
മണ്ണിലേ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമതോര്‍മ്മയായ് (2)
മരുഭൂവിലുണ്ടോ മധുമാസ തീര്‍ത്ഥം....(അല്ലിമലര്‍ക്കാവില് )

വെറുതേ സൂര്യനെ ധ്യാനിക്കുമേതോ
പാതിരാപ്പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാര്‍ദ്ര ഗീതം
പിന്നെയും ചിരിക്കുന്നു പൂവുകള്
മണ്ണിലീ വസന്തത്തിന് ദൂതികള് (2)
ഋതുശോഭയാകെ ഒരു കുഞ്ഞുപൂവില്....(അല്ലിമലര്‍ക്കാവില് )


ചിത്രം: മിഥുനം
വരികള്: ഒ എന് വി

സം‌ഗീതം: എം.ജി.രാധാകൃഷ്ണന്

ആലാപനം: എം.ജി.ശ്രീകുമാര്

ഇന്ദുലേഖ കണ്‍‌തുറന്നു

ഇന്ദുലേഖ കണ്‍‌തുറന്നു
ഇന്നു രാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി
മന്മഥന്റെ തേരിലേറ്റി....(ഇന്ദുലേഖ)

എവിടെ സ്വര്‍ഗ്ഗകന്യകള്‍
എവിടെ സ്വര്‍ണ്ണച്ചാമരങ്ങള്‍(2)
ആയിരം ജ്വാലാമുഖങ്ങളായ്
ആതിരജനനീ അണിഞ്ഞൊരുങ്ങി....(ഇന്ദുലേഖ)

ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്(2)
ആയിരം വര്‍‌ണ്ണരാജികളില്‍
ഗാനമുണര്‍ത്തും ശ്രുതി മുഴങ്ങി.... (ഇന്ദുലേഖ)


ചിത്രം: ഒരു വടക്കന്‍ വീരഗാഥ
വരികള്: കൈതപ്രം

സം‌ഗീതം: ബോംബെ രവി

ആലാപനം: യേശുദാസ്

രാമായണക്കാറ്റേ...

രാമായണക്കാറ്റേ എന്‍ നീലാംബരി ക്കാറ്റേ (2)
തങ്കനൂല്‍ നെയ്യുമീ വേളയില്‍
കുങ്കുമം പെയ്യുമീ വേളയില്‍
രാഖിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നുവരൂ....(രാമായണക്കാറ്റേ)

രാഗം പുതുരാഗം ഈ മണ്ണില്‍ മാറില്‍ നിറയാന്‍
വര്‍ണ്ണം പുതുവര്‍ണ്ണം ഈ സന്ധ്യയിലഴകായ് പൊഴിയാന്‍ (2)
പമ്പാമേളങ്ങള്‍ തുള്ളിത്തുളുമ്പും
ബങ്കറാമേളങ്ങള്‍ ആടിത്തിമിര്‍ക്കും
സിന്ധുവും ഗംഗയും പാടുമ്പോള്‍
കാവേരീ തീരങ്ങള്‍ പൂക്കുമ്പോള്‍
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായ് നിറഞ്ഞുവാ....(രാമായണക്കാറ്റേ)

മേലെ പൊന്‍ മലകള്‍ കണിമരതകവര്‍‌ണ്ണം പാകി
ദൂരെ പാല്‍ക്കടലില്‍ തിരയിളകീ സ്നേഹം പോലെ(2)
ഈണം ഈണത്തില്‍ മുങ്ങിക്കുളിച്ചു
താളം താളത്തില്‍ കോരിത്തരിച്ചു
പൂക്കോലം കെട്ടാന്‍ വാ പെണ്ണാളേ
പൂത്താലം കെട്ടാന്‍ വാ പെണ്ണാളേ
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായ് നിറഞ്ഞുവാ....(രാമായണക്കാറ്റേ)

ചിത്രം: അഭിമന്യൂ
വരികള്: കൈതപ്രം

സം‌ഗീതം: രവീന്ദ്രന്

ആലാപനം: എം ജി ശ്രീകുമാര്‍ & ചിത്ര

വികാര നൌകയുമായ് ...

വികാര നൌകയുമായ് തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പുകല്ര്ന്നൊരു മണലില്‍ വേളിപ്പുടവയുലഞ്ഞു
രാക്കിളിപ്പൊന്‍‌മകളേ നിന്‍ പൂവിളി
യാത്രാ മൊഴിയാണോ നിന്‍ മൌനം
പിന്‍വിളിയാണോ...

പൊന്‍‌നുരവന്നുതലോടുമ്പോള്‍
തടശ്ശിലയലിയുകയായിരുന്നോ(2)
പൂമീന്‍തേടിയ ചെമ്പിലരയന്‍ ദൂരേ
തുഴയെറിയുമ്പോള്‍
തീരവും പൂക്കളും കാണാക്കരയില്‍
മറയുകയായിരുന്നോ
രാക്കിളിപ്പൊന്‍‌മകളേ നിന്‍ പൂവിളി
യാത്രാമൊഴിയാണോ നിന്‍ മൌനം
പിന്‍‌വിളിയാണോ.....

ഞാനറിയാതെനിന്‍ പൂമിഴിത്തുമ്പില്‍
കൌതുകമുണരുകയായിരുന്നോ(2)
എന്നിളംകൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍
ജന്മം പാഴ്‌മരമായേനേ
ഇലകളും കനികളും മരതകവര്‍‌ണ്ണവും
വെറുതേ മറന്നേനേ
രാക്കിളി പൊന്മകളേ നിന്‍ പൂവിളി
യാത്രാമൊഴിയാണോ നിന്‍ മൌനം
പിന്‍‌വിളിയാണോ...

ചിത്രം: അമരം
വരികള്: കൈതപ്രം

സം‌ഗീതം: രവീന്ദ്രന്

ആലാപനം: യേശുദാസ്