എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്‌... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.

Friday, August 15, 2008

രാപ്പാടീ കേഴുന്നുവോ...

രാപ്പാടീ കേഴുന്നുവോ... [2]
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളി കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ... [രാപ്പാടീ...]

വിണ്ണിലെ പൊന്‍‌താരകള്‍ ഒരമ്മ പെറ്റോരുണ്ണികള്‍
അവരൊന്നു ചേര്‍ന്നോരങ്കണം നിന്‍‌കണ്ണിനെന്തെന്തുത്സവം
കന്നി തേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍.. [രാപ്പാടീ...]

പിന്‍‌നിലാവും മാഞ്ഞുപോയ് നീ വന്നു വീണ്ടും ഈ വഴി
വിട ചൊല്ലുവാനായ് മാത്രമോ നാം ഒന്നുചേരുന്നീ വിധം
അമ്മ പൈങ്കിളീ ചൊല്ലു നീ ചൊല്ലൂ...
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങു പോയ് ഇനി
അവരൊന്നു ചേരില്ലേ... [രാപ്പാടീ..]

ചിത്രം: ആകാശദൂത്
ഗായകന്‍: യേശുദാസ്

ഗാനരചന:ഒ.എന്‍.വി.കുറുപ്പ്

സംഗീത സംവിധാനം: ഔസേപ്പച്ചന്‍

No comments: