എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്‌... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.

Wednesday, July 30, 2008

താനേ പൂവിട്ട മോഹം

താനേ പൂവിട്ട മോഹം
മൂകം വിതുബും നേരം
പാടുന്നു സ്നേഹവീണയില്
ഒരു സാന്ദ്രസംഗമ ഗാനം,
ശാന്ത നൊമ്പരമായി.

ഓമല് ചിരാതുകളെല്ലാം
കാലം നുള്ളിയെറിഞ്ഞപ്പോള്,
ദൂരെ നിന്നും തെന്നല്
ഒരു ശോകനിശ്വാസമായി,
തളിര് ചൂടുന്ന ജീവന്റെ ചില്ലയിലേ,
രാക്കിളി പാടാത്ത യാമങ്ങളില്,
ആരോ വന്നെന് കാതില് ചൊല്ലി തേങ്ങും നിന്റെ മൊഴി.
(താനെ പൂവിട്ട...)

ഓര്മ ചെരാതുകളെല്ലാം
ദീപം മങ്ങിയെരിഞ്ഞപ്പോള്,
ചാരെ നിന്നു നോക്കും
മിഴികോണിലൊരശ്രുബിന്ദു,
കുളിര് ചൂടത്ത പൂവന സീമകളില്,
പൂമഴ പെയ്യാത തീരങ്ങളില്,
പോകുമ്പോഴെന് കാതില് വീണു തേങ്ങും നിന്റെ മൊഴി.
(താനെ പൂവിട്ട...)


ചിത്രം: സസ്നേഹം
വരികള്: പി.കെ.ഗോപി

സം‌ഗീതം: ജോണ്‍സണ്‍

ആലാപനം: ജി.വേണുഗോപാല്‍

Monday, July 28, 2008

ചക്രവര്‍ത്തിനീ...

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ (2)

സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍ വിളക്കുകള്‍ പൂക്കും
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയ ദാഹമോടെ നടമാടും
ചൈത്ര പത്മദള മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും താനെ പാടും [ചക്രവര്‍ത്തിനീ]

ശാരദേന്ദുകല ചുറ്റിലും കനക
പാരിജാത മലര്‍ തൂകും
ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്ന കമ്പളം നീര്‍ത്തും
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
കാവ്യലോക സഖിയാക്കും
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജ കൊണ്ടു ഞാന്‍ മൂടും നിന്നെ മൂടും [ചക്രവര്‍ത്തിനീ]

ചിത്രം :ചെമ്പരത്തി
വരികള്: വയലാര്‍

സം‌ഗീതം: ദേവരാജന്‍

ആലാപനം: യേശുദാസ്/മാധുരി

Saturday, July 26, 2008

ഒരു ചെമ്പനീര്‍ ...

ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങിനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ പറയൂ നീ പറയൂ... [ഒരു ചെമ്പനീര്‍ …]

അകമേ നിറഞ്ഞ സ്‌നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീളരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ നിനവെന്നുംനിന്‍ നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്…
ഒരു ചെമ്പനീര്‍ ഉം ഉം…

തനിയെ തെളിഞ്ഞ ശ്രീരാഗം
ഒരു മാത്രനീയൊത്തു ഞാന്‍ മൂളിയില്ല
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനി ഒന്നു പുണര്‍ന്നതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്
നിന്നെ തലോടുന്നതായ്..[ഒരു ചെമ്പനീര്‍ …]


ചിത്രം : സ്ഥിതി
വരികള്‍ : പ്രഭാ വറ്‍മ്മ

സംഗീതം : ഉണ്ണിമേനോന്‍

ആലാപനം: ഉണ്ണിമേനോന്‍

Monday, July 21, 2008

കണ്ണ് നട്ട് കാത്തിരുന്നിട്ടും...

കണ്ണ് നട്ട് കാത്തിരുന്നിട്ടും .........കണ്ണ് നട്ട് കാത്തിരുന്നിട്ടും
കണ്ണ് നട്ട് കാത്തിരുന്നിട്ടും .....എന്റെ
കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്‍ ഓ..ഒ ..ഓ
കട്ടെടുത്തതാരാണ് അ.. അ ... അ
പൊന്നുകൊണ്ട് വേലി കെട്ടീട്ടും എന്റെ
കല്‍ക്കണ്ടക്കിനാവു പാടം കൊയ്തെടുത്തതാരാണ്
ഓ.....ഒ...ഓ.. കൊയ്തെടുത്തതാരാണ്

കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു (2)
അന്നത്തെ അന്തിയില്‍ അത്താഴപ്പാത്രത്തില്‍
അമ്മ തന്‍ കണ്ണീരോ തിളച്ചിരുന്നു
അങ്ങനെ ഞാനെന്നും കരഞ്ഞിരുന്നു [കണ്ണ് നട്ട് കാത്തിരുന്നിട്ടും ]

കിളിച്ചുണ്ടന്‍ മാവില്‍ കണ്ണെറിഞ്ഞന്നു ഞാന്‍
കനിയൊന്നു വീഴ്ത്തി ഒളിച്ചു വച്ചു
നീയതു കാണാതെ കാറ്റിന്റെ മറവിലൂ-
ടക്കരെയ്ക്കെങ്ങോ തുഴഞ്ഞു പോയി
കടവത്തു ഞാന്‍ മാത്രമായി

കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ
കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
പൊന്നുകൊണ്ട് വേലി കെട്ടീട്ടും എന്റെ
കല്‍ക്കണ്ടക്കിനാവു പാടം കൊയ്തെടുത്തതാരാണ്....

ചിത്രം: കഥാവശേഷന്‍
വരികള്: ഗിരീഷ് പുത്തഞ്ചേരി

സം‌ഗീതം: എം.ജയചന്ദ്രന്‍

ആലാപനം: വിദ്യാധരന്‍ മാസ്റ്റര്‍ , പി.ജയചന്ദ്രന്‍

Sunday, July 20, 2008

പിന്നെയും പിന്നെയും...

പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം (2)
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും...)

പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2)
താനെ തുറക്കുന്ന ജാലകച്ചില്ലില്‍
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും...)

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം (2)
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം (പിന്നെയും...)


ചിത്രം : കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
ആലാപനം : യേശുദാസ്

ഗാനരചന : ഗിരീഷ് പുത്തന്‍‌ചേരി

സംഗീത സംവിധാനം : വിദ്യാസാഗര്‍

Thursday, July 17, 2008

എത്രയോ ജന്മമായ്...

എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍
ഉം... (എത്രയോ ജന്മമായ് ...)

കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാര്‍ദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ (എത്രയോ ജന്മമായ്...)

പൂവിന്റെ നെഞ്ചില്‍ തെന്നല്‍ മെയ്യും
പൂര്‍ണേന്ദു പെയ്യും വസന്തം
മെയ് മാസ രാവില്‍ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍ (എത്രയോ ജന്മമായ്...)


ചിത്രം : സമ്മര്‍ ഇന്‍ ബതലഹേം
ആലാപനം‍ : ശ്രീനിവാസ്‍, സുജാത

ഗാനരചന : ഗിരീഷ് പുത്തന്‍‌ചേരി

സംഗീത സംവിധായകന്‍ : വിദ്യാസാഗര്‍

Monday, July 14, 2008

വാര്‍മുകിലേ...

വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍
ഓര്‍മ്മകളില്‍ ശ്യാമവര്‍ണ്ണന്‍
കളിയാടി നില്‍ക്കും കദനം നിറയെ
യമുനാനദിയായ് മിഴിനീര്‍ വനിയില്‍

പണ്ടു നിന്നെ കണ്ട നാളില്‍
പീലി നീര്‍ത്തി മാനസം
മന്ദഹാസം ചന്ദനമായി
ഹൃദയ രമണാ…
ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞ
പുഷ്പങ്ങള്‍ ജീവന്റെ താളങ്ങള്‍ (വാര്‍മുകിലേ...)

അന്നു നീയെന്‍ മുന്നില്‍ വന്നു
പൂവണിഞ്ഞു ജീവിതം
തേന്‍‌കിനാക്കള്‍ നന്ദനമായി
നളിന നയനാ…
പ്രണയ വിരഹം നിറഞ്ഞ വാനില്‍
പോരുമോ വീണ്ടും (വാര്‍മുകിലേ...)

ചിത്രം : മഴ
ആലാപനം : യേശുദാസ്

വരികള്‍ : യൂസഫലി കേച്ചേരി

സംഗീതം : രവീന്ദ്രന്‍

Sunday, July 13, 2008

എന്‍‌പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ...

ഓ.. ഓ.. ഓ.. ഓ..
ഓ.. ഓ.. ഓ.. ഓ..
ഓ.. ഓ.. ഓ.. ഓ
ഓ.. ഓ.. ഓ.. ഓ

എന്‍‌പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
ഉണ്ണിക്കണ്ണായെന്നെന്നും...
ഉണ്ണിക്കണ്ണായെന്നെന്നും... നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ.... ഓ.....
എന്‍‌പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ

പൂ വസന്തം പൊന്നു പൂശും പുലര്‍നിലാവിന്‍ തൂവലാലെ
അമ്പിളിപ്പൊന്‍ മഞ്ചമൊന്നില്‍ നിനക്കുമൂടാന്‍ പുതപ്പുനെയ്യാം
നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ
നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ
ഉല്ലാസം.. ആനന്ദം.. കുഞ്ഞോനേ....

എന്‍‌പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
ഉണ്ണിക്കണ്ണായെന്നെന്നും...
ഉണ്ണിക്കണ്ണായെന്നെന്നും... നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ.... ഓ.....
എന്‍‌പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ

നിന്‍ മനസ്സിന്‍ താളിനുള്ളില്‍ മയില്‍ കുരുന്നിന്‍ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം കുളിര്‍ നിലാവായ് ഞാന്‍ തലോടാം
നിന്റെ പൂവലിമനനയുകില്‍ നിന്റെ കുഞ്ഞു മനമുരുകുകില്‍
നിന്റെ പൂവലിമനനയുകില്‍ നിന്റെ കുഞ്ഞു മനമുരുകുകില്‍
ആറ്റാനും മാറ്റാനും ഞാനില്ലേ...

എന്‍‌പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
ഉണ്ണിക്കണ്ണായെന്നെന്നും...
ഉണ്ണിക്കണ്ണായെന്നെന്നും... നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ.... ഓ.....
എന്‍‌പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ

ചിത്രം : പപ്പയുടെ സ്വന്തം അപ്പൂസ്
ഗായിക : എസ്. ജാനകി

ഗാനരചന : ബിച്ചു തിരുമല

സംഗീത സംവിധാനം : ഇളയരാജ

Thursday, July 10, 2008

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട്...

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ
കല്‍‌വിളക്കുകള് പാതി മിന്നിനില്‍‌ക്കവേ
എന്തു നല്‍കുവാന് എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൌന ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണു ഞാന്
രാഗചന്ദനം നിന്റെ നെറ്റിയില് തൊടാന്
ഗോപകന്യയായ് കാത്തുനിന്നതാണു ഞാന്....(അമ്പലപ്പുഴെ)

അഗ്നിസാക്ഷിയായിലത്താലി ചാര്‍ത്തിയെന്
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയില് ഞാന് മൂടിനില്‍ക്കവേ
ആദ്യാഭിലാഷം സഫലമാക്കും
നാ‍ലാളറിയേ കൈപിടിക്കും തിരു-
നാടകശാലയില് ചേര്‍ന്നുനില്‍കും
നാടകശാലയില് ചേര്‍ന്നുനില്‍കും
യമുനാ നദിയായ് കുളിരലയിളകും നിനവില്....(അമ്പലപ്പുഴെ)

ഈറനോടെയെന്നും കൈവണങ്ങുമെന്
നിര്‍മ്മാല്യപുണ്യം പകര്‍ന്നുതരാം
ഏറെജന്മമായ് ഞാന് നോമ്പുനോല്‍ക്കുമെന്
കൈവല്യമെല്ലാം കാഴ്ചവയ്ക്കാം
വേളീ പെണ്ണായ് നീവരുമ്പോള്
നല്ലോലക്കുടയില് ഞാന് കൂട്ടുനില്‍ക്കാം
നല്ലോലക്കുടയില് ഞാന് കൂട്ടുനില്‍ക്കാം
തുളസീ ദളമായ് തിരുമലരണികളില് വീണെന്....(അമ്പലപ്പുഴെ)


ചിത്രം: അദ്വൈതം
വരികള്: കൈതപ്രം

സംഗീതം: എം ജി രാധാകൃഷ്‌ണന്

ആലാപനം: ചിത്ര & ശ്രീകുമാര്

Tuesday, July 8, 2008

ആയിരം കണ്ണുമായ് ...

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്
എന്നില്‍നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര് തേന്‍‌കിളീ
പൈങ്കിളീ മലര് തേന്‍‌കിളീ....(ആയിരം കണ്ണുമായ് )

മഞ്ഞുവീണതറിഞ്ഞില്ല
പൈങ്കിളി മലര് തേന്‍‌കിളീ
വെയില് വന്നുപോയതറിഞ്ഞില്ല
ഓമനേ നീവരും നാളുമെണ്ണിയിരുന്നു ഞാന്
പൈങ്കിളീ മലര് തേന്‍‌കിളീ
പൈങ്കിളീ മലര് തേന്‍‌കിളീ
വന്നൂ നീവന്നു നിന്നൂ നീയെന്റെ ജന്മസാഫല്യമേ
വന്നൂ നീവന്നു നിന്നൂ നീയെന്റെ ജന്മസാഫല്യമേ....(ആയിരം കണ്ണുമായ് )

തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌ബുരു മീട്ടിയോ
ഉള്ളിലേ മാമയില് നീലപ്പീലികള് വീശിയോ
പൈങ്കിളീ മലര് തേന്‍‌കിളീ
പൈങ്കിളീ മലര് തേന്‍‌കിളീ
വന്നു നീവന്നു നിന്നു നീയെന്റെ ജന്മസാഫല്യമേ
വന്നു നീവന്നു നിന്നു നീയെന്റെ ജന്മസാഫല്യമേ....(ആയിരം കണ്ണുമായ് )

തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില് നീലപ്പീലികള് വീശിയോ
പൈങ്കിളീ മലര് തേന്‍‌കിളീ
പൈങ്കിളീ മലര് തേന്‍‌കിളീ
എന്റെയോര്‍മ്മയില് പൂത്തു നിന്നൊരു മഞ്ഞമന്ദാരമേ
എന്നില്‍നിന്നും പറന്നുപോയൊരു ജീവചൈതന്യമേ....(ആയിരം കണ്ണുമായ് )

ചിത്രം: നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
വരികള്: ബിച്ചു തിരുമല

സംഗീതം: ജെറി അമല്ദേവ്

ആലാപനം: യേശുദാസ് ,ചിത്ര & പാര്‍ട്ടി

സാഗരങ്ങളേ...

സാഗരങ്ങളേ...
പാടി
പാടി ഉണര്‍ത്തിയ
സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ
പാടിപ്പാടി ഉണര്‍ത്തിയ
സാമഗീതമേ
സാമ സംഗീതമേ...സാഗരങ്ങളേ
പോരൂ നീയെന് ലോലമാമീ
ഏകാതാരയില് ഒന്നിളവേള്‍ക്കൂ ഒന്നിളവേള്‍ക്കൂ
ആ ആ ആ ആ....(സാഗരങ്ങളേ…)

പിന്നിലാവിന്റെ പിച്ചകപ്പൂക്കള്
ചിമ്മിയ ശയ്യാതലത്തില് (2)
കാതരയാം ചന്ദ്രലേഖയും
ഒരു ശോണരേഖയായ് മായുമ്പോള്
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹസാന്ദ്രമാം ഏതൊ കരങ്ങള്
ആ ആ ആആ....(സാഗരങ്ങളേ…)

കന്നിമണ്ണിന്റെ ഗന്ധമുയര്‍ന്നൂ
തെന്നല് മദിച്ചു പാടുന്നൂ (2)
ഈ നദി തന് മാറിലാരുടെ
കൈവിരല്‍പ്പാടുകള് പുണരുന്നൂ
പോരൂ തഴുകി തഴുകി ഉണര്‍ത്തൂ
മേഘരാഗമെന് ഏകതാരയില്
ആ ആ ആആ....(സാഗരങ്ങളേ…)


ചിത്രം: പഞ്ചാഗ്നി
വരികള്: ഒ എന് വി

സം‌ഗീതം: ബോംബെ രവി

ആലാപനം: കെ.ജെ.യേശുദാസ്

Monday, July 7, 2008

ആകാശ ഗോപുരം

ആകാശ ഗോപുരം പൊന്മണി മേടയായ്
അഭിലാഷ ഗീതകം സാഗരമായ്...(2)
ഉദയ രഥങ്ങള് തേടി വീണ്ടും മരതക രാഗ സീമയില്
സ്വര്ണ പറവ പാടി നിറ മേഘ ചോലയില്
വര്ണ കൊടികലാടി തളിരോല കൈകളില്....(ആകാശ....)

തീരങ്ങല്ക്കു ദൂരെ വെണ് മുകിലുകള്ക്കരികിലായി
അണയുംതോറും ആര്ദ്രമാകുമൊരു താരകം....(2)
ഹിമ ജലകണം കണ് കോണിലും ശത സൗരഭം അകതാരിലും
മെല്ലെ തൂവി ലോലഭാവമായ് ആ നേരം....(ആകാശ....)

സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലില്
നിഴലാടുന്ന കപട കേളിയൊരു നാടകം ....(2)
കണ് നിറയുമീ പൂത്തിരലിനും കനവുതിരുമീ പൊന് മണലിനും
അഭയം നല്കും ആര്ദ്ര ഭാവനായി ജാലം....(ആകാശ....)


ചിത്രം: കളിക്കളം

വരികള്: കൈതപ്രം

സം‌ഗീതം: ജോണ്‍സണ്‍

ആലാപനം: ജി.വേണുഗോപാല്‍

Saturday, July 5, 2008

നിലാവിന്റെ നീല ഭസ്മ...

നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളേ.
കാതിലോലക്കമമലിട്ടു കുണുങ്ങിനില്പ്പവളേ.
ഏതപൂര്വ്വതപസിനായ് ഞാന് സ്വന്തമാക്കി നിന്
രാഗലോല പരാഗസുന്ദര ചന്ദമുഖബിംബം...... (നിലാവിന്റെ)

തങ്കമുരുകും നിന്റെ മെയ് തകിടില് ഞാനെന്
നെങ്ചിലെ അനുരാഗത്തിന് മന്ത്രമെഴുതുമ്പോള്
കണ്ണിലെരിയും കുഞ്ഞുമണ് വിളക്കില് വീണ്ടും
വിങ്ങുമെന് അഭിലാഷത്താല് എണ്ണപകരുമ്പോള്
തെച്ചിപൂചെപ്പില് തത്തും ചുണ്ടിന്മേല് ചുംബിക്കുമ്പോള്
ചെല്ലക്കാറ്റേ കൊങ്ചുമ്പോള് എന്തിനീനാണം തേനിളം നാണം.. (നിലാവിന്റെ)

മേട മാസച്ചൂടിലെ നിലാവും തേടി..
നാട്ടുമാവിന് ചോട്ടില് നാം വന്നിരിക്കുമ്പോള്
കുഞ്ഞു കാറ്റിന് ലോലമാം കുസ്രുതികെകള്
നിന്റ്റെ ഓമല് പാവാടത്തുമ്പുലയ്ക്കുമ്പോള്
ചാങ്ച്ക്കം ചെല്ലക്കൊമ്പില് ചിങ്കാര ചേലില്
മെല്ലെ താഴമ്പൂവായ് തുള്ളുമ്പോള്
നീയെനിക്കല്ലേ നിന് പാട്ടെനിക്കല്ലേ.. (നിലാവിന്റെ)


ചിത്രം: അഗ്നിദേവന്‍
വരികള്: ഗിരീഷ്‌ പുത്തഞ്ചേരി

സം‌ഗീതം: എം.ജി. രാധാകൃഷ്ണന്‍

ആലാപനം: എം ജി ശ്രീകുമാര്‍

Thursday, July 3, 2008

ചീരപ്പൂവുകള്‍ക്കുമ്മ

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ..
തെന്നലറിയാതെ..അണ്ണാ‍രക്കണ്ണനറിയാതെ..
വിങ്ങിക്കരയണകാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ..
ഊഞ്ഞാലാട്ടിയുറക്കാമോ.. (ചീരപ്പൂവുകള്‍ക്കുമ്മ...)

തെക്കെ മുറ്റത്തെ മുത്തങ്ങാപുല്ലില്‍...
മുട്ടിയുരുമ്മിയൊരുങ്ങിയിരിക്കണ..പച്ചക്കുതിരകളേ...
തെക്കെ മുറ്റത്തെ മുത്തങ്ങാപുല്ലില്‍...
മുട്ടിയുരുമ്മിയൊരുങ്ങിയിരിക്കണ..പച്ചക്കുതിരകളേ...
വെറ്റിലനാമ്പുമുറിക്കാന്‍ വാ..
കസ്തുരിച്ചുണ്ണാമ്പുതേയ്ക്കാന്‍ വാ..
കൊച്ചരിപല്ലുമുറുക്കിച്ചുവക്കുമ്പോള്‍..
മുത്തശ്ശിയമ്മയെക്കാണാന്‍ വാ.... (ചീരപ്പൂവുകള്‍ക്കുമ്മ...)

മേലെ വാര്യത്തെ..പൂവാലിപയ്യ്..
നക്കിതുടച്ചുമിനുക്കിയൊരുക്കണ കുട്ടികുറുമ്പുകാരി...
മേലെ വാര്യത്തെ..പൂവാലിപയ്യ്..
നക്കിതുടച്ചുമിനുക്കിയൊരുക്കണ കുട്ടികുറുമ്പുകാരി...
കിങ്ങിണിമാലകിലുക്കാന്‍ വാ..കിങ്ങിണിപ്പുല്ലു കടിക്കാന്‍ വാ..
തൂവെള്ളികിണ്ടിയില്‍ പാലുപതയുമ്പോള്‍..
തുള്ളിക്കളിച്ചു..നടക്കാന്‍ വാ.. (ചീരപ്പൂവുകള്‍ക്കുമ്മ...)


ചിത്രം: ധനം
വരികള്: കൈതപ്രം

സം‌ഗീതം: രവീന്ദ്രന്

ആലാപനം: ചിത്ര