ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്
എന്നില്‍നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര് തേന്‍കിളീ
പൈങ്കിളീ മലര് തേന്‍കിളീ....(ആയിരം കണ്ണുമായ് )
മഞ്ഞുവീണതറിഞ്ഞില്ല
പൈങ്കിളി മലര് തേന്‍കിളീ
വെയില് വന്നുപോയതറിഞ്ഞില്ല
ഓമനേ നീവരും നാളുമെണ്ണിയിരുന്നു ഞാന്
പൈങ്കിളീ മലര് തേന്‍കിളീ
പൈങ്കിളീ മലര് തേന്‍കിളീ
വന്നൂ നീവന്നു നിന്നൂ നീയെന്റെ ജന്മസാഫല്യമേ
വന്നൂ നീവന്നു നിന്നൂ നീയെന്റെ ജന്മസാഫല്യമേ....(ആയിരം കണ്ണുമായ് )
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലേ മാമയില് നീലപ്പീലികള് വീശിയോ
പൈങ്കിളീ മലര് തേന്‍കിളീ
പൈങ്കിളീ മലര് തേന്‍കിളീ
വന്നു നീവന്നു നിന്നു നീയെന്റെ ജന്മസാഫല്യമേ
വന്നു നീവന്നു നിന്നു നീയെന്റെ ജന്മസാഫല്യമേ....(ആയിരം കണ്ണുമായ് )
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില് നീലപ്പീലികള് വീശിയോ
പൈങ്കിളീ മലര് തേന്‍കിളീ
പൈങ്കിളീ മലര് തേന്‍കിളീ
എന്റെയോര്‍മ്മയില് പൂത്തു നിന്നൊരു മഞ്ഞമന്ദാരമേ
എന്നില്‍നിന്നും പറന്നുപോയൊരു ജീവചൈതന്യമേ....(ആയിരം കണ്ണുമായ് )
ചിത്രം: നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
വരികള്: ബിച്ചു തിരുമല
സംഗീതം: ജെറി അമല്ദേവ്
ആലാപനം: യേശുദാസ് ,ചിത്ര & പാര്‍ട്ടി
എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment