എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്‌... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.

Monday, August 18, 2008

പാതിരാമഴയെതോ

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന് നിലാവിലലിഞ്ഞു
നീലവാര്മുകിലോരം ചന്ദ്രഹൃദയം തേങ്ങീ....(പാതിരാമഴയെതോ)

കൂരിരുള് ചിമിഴില് ഞാനും മൌനവും മാത്രം
മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു (2)
ഓര്മ്മപോലും മാഞ്ഞുപോകുവതെന്തേ....(പാതിരാമഴയെതോ)

ശൂന്യവേദികളില് കണ്ടു നിന് നിഴല്ചന്തം
കരിയിലക്കരയായ് മാറീ സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ (2)
ഓര്മ്മപോലും മാഞ്ഞു പോകുവതെന്തേ....(പാതിരാമഴയെതോ)


ചിത്രം: ഉള്ളടക്കം
വരികള്: കൈതപ്രം

സം‌ഗീതം: ഔസേപ്പച്ചന്‍

ആലാപനം: യേശുദാസ്‌

അല്ലിമലര്‍ക്കാവില് ...

അല്ലിമലര്‍ക്കാവില് പൂരം കാണാന്
അന്നു നമ്മള് പോയി രാവില് നിലാവില്
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു
മാരിവില് ഗോപുര മാളിക തീര്‍ത്തു
അതില് നാമൊന്നായ് ആടിപ്പാടി....(അല്ലിമലര്‍ക്കാവില് )

ഒരു പൊന്‍മാനിനെ തേടി നാം പാഞ്ഞു
കാതര മോഹങ്ങള് കണ്ണീരില് മാഞ്ഞു
മഴവില്ലിന് മണിമേട ഒരു കാറ്റില് വീണു
മണ്ണിലേ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമതോര്‍മ്മയായ് (2)
മരുഭൂവിലുണ്ടോ മധുമാസ തീര്‍ത്ഥം....(അല്ലിമലര്‍ക്കാവില് )

വെറുതേ സൂര്യനെ ധ്യാനിക്കുമേതോ
പാതിരാപ്പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാര്‍ദ്ര ഗീതം
പിന്നെയും ചിരിക്കുന്നു പൂവുകള്
മണ്ണിലീ വസന്തത്തിന് ദൂതികള് (2)
ഋതുശോഭയാകെ ഒരു കുഞ്ഞുപൂവില്....(അല്ലിമലര്‍ക്കാവില് )


ചിത്രം: മിഥുനം
വരികള്: ഒ എന് വി

സം‌ഗീതം: എം.ജി.രാധാകൃഷ്ണന്

ആലാപനം: എം.ജി.ശ്രീകുമാര്

ഇന്ദുലേഖ കണ്‍‌തുറന്നു

ഇന്ദുലേഖ കണ്‍‌തുറന്നു
ഇന്നു രാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി
മന്മഥന്റെ തേരിലേറ്റി....(ഇന്ദുലേഖ)

എവിടെ സ്വര്‍ഗ്ഗകന്യകള്‍
എവിടെ സ്വര്‍ണ്ണച്ചാമരങ്ങള്‍(2)
ആയിരം ജ്വാലാമുഖങ്ങളായ്
ആതിരജനനീ അണിഞ്ഞൊരുങ്ങി....(ഇന്ദുലേഖ)

ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്(2)
ആയിരം വര്‍‌ണ്ണരാജികളില്‍
ഗാനമുണര്‍ത്തും ശ്രുതി മുഴങ്ങി.... (ഇന്ദുലേഖ)


ചിത്രം: ഒരു വടക്കന്‍ വീരഗാഥ
വരികള്: കൈതപ്രം

സം‌ഗീതം: ബോംബെ രവി

ആലാപനം: യേശുദാസ്

രാമായണക്കാറ്റേ...

രാമായണക്കാറ്റേ എന്‍ നീലാംബരി ക്കാറ്റേ (2)
തങ്കനൂല്‍ നെയ്യുമീ വേളയില്‍
കുങ്കുമം പെയ്യുമീ വേളയില്‍
രാഖിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നുവരൂ....(രാമായണക്കാറ്റേ)

രാഗം പുതുരാഗം ഈ മണ്ണില്‍ മാറില്‍ നിറയാന്‍
വര്‍ണ്ണം പുതുവര്‍ണ്ണം ഈ സന്ധ്യയിലഴകായ് പൊഴിയാന്‍ (2)
പമ്പാമേളങ്ങള്‍ തുള്ളിത്തുളുമ്പും
ബങ്കറാമേളങ്ങള്‍ ആടിത്തിമിര്‍ക്കും
സിന്ധുവും ഗംഗയും പാടുമ്പോള്‍
കാവേരീ തീരങ്ങള്‍ പൂക്കുമ്പോള്‍
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായ് നിറഞ്ഞുവാ....(രാമായണക്കാറ്റേ)

മേലെ പൊന്‍ മലകള്‍ കണിമരതകവര്‍‌ണ്ണം പാകി
ദൂരെ പാല്‍ക്കടലില്‍ തിരയിളകീ സ്നേഹം പോലെ(2)
ഈണം ഈണത്തില്‍ മുങ്ങിക്കുളിച്ചു
താളം താളത്തില്‍ കോരിത്തരിച്ചു
പൂക്കോലം കെട്ടാന്‍ വാ പെണ്ണാളേ
പൂത്താലം കെട്ടാന്‍ വാ പെണ്ണാളേ
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായ് നിറഞ്ഞുവാ....(രാമായണക്കാറ്റേ)

ചിത്രം: അഭിമന്യൂ
വരികള്: കൈതപ്രം

സം‌ഗീതം: രവീന്ദ്രന്

ആലാപനം: എം ജി ശ്രീകുമാര്‍ & ചിത്ര

വികാര നൌകയുമായ് ...

വികാര നൌകയുമായ് തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പുകല്ര്ന്നൊരു മണലില്‍ വേളിപ്പുടവയുലഞ്ഞു
രാക്കിളിപ്പൊന്‍‌മകളേ നിന്‍ പൂവിളി
യാത്രാ മൊഴിയാണോ നിന്‍ മൌനം
പിന്‍വിളിയാണോ...

പൊന്‍‌നുരവന്നുതലോടുമ്പോള്‍
തടശ്ശിലയലിയുകയായിരുന്നോ(2)
പൂമീന്‍തേടിയ ചെമ്പിലരയന്‍ ദൂരേ
തുഴയെറിയുമ്പോള്‍
തീരവും പൂക്കളും കാണാക്കരയില്‍
മറയുകയായിരുന്നോ
രാക്കിളിപ്പൊന്‍‌മകളേ നിന്‍ പൂവിളി
യാത്രാമൊഴിയാണോ നിന്‍ മൌനം
പിന്‍‌വിളിയാണോ.....

ഞാനറിയാതെനിന്‍ പൂമിഴിത്തുമ്പില്‍
കൌതുകമുണരുകയായിരുന്നോ(2)
എന്നിളംകൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍
ജന്മം പാഴ്‌മരമായേനേ
ഇലകളും കനികളും മരതകവര്‍‌ണ്ണവും
വെറുതേ മറന്നേനേ
രാക്കിളി പൊന്മകളേ നിന്‍ പൂവിളി
യാത്രാമൊഴിയാണോ നിന്‍ മൌനം
പിന്‍‌വിളിയാണോ...

ചിത്രം: അമരം
വരികള്: കൈതപ്രം

സം‌ഗീതം: രവീന്ദ്രന്

ആലാപനം: യേശുദാസ്

വരുവാനില്ലാരുമി...

വരുവാനില്ലാരുമിങ്ങൊരുനാ‍ളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെന്‌വഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കാറുണ്ടല്ലോ
വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലോ
നിനയാത്തനേരത്തെന്‍ പടിവാതിലില്‍ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെ മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ
ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ലോ
കൊതിയോടെയോടിച്ചെന്നകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്റെ
വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു

ചിത്രം: മണിച്ചിത്രത്താഴ്
വരികള്: ഒ എന് വി
സം‌ഗീതം: എം ജി രാധാകൃഷ്‌ണന്
ആലാപനം: ചിത്ര

തളിര്‍ വെറ്റിലയുണ്ടോ..

തളിര്‍ വെറ്റിലയുണ്ടോ.. വരദക്ഷിണ വെയ്ക്കാന്‍...
കറുകവയല്‍ കുരുവീ.. മുറിവാലന്‍ കുരുവീ.
കതിരാടും വയലിന്‍... ചെറുകാവല്‍കാരീ
ഓ .. ഓ... ഓ.. [കറുകവയല്‍]

നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍
ഒരു കഥ നിറയുകയായ്‌
ഒരുപിടിയവിലിന്‍ കഥപോലിവളുടെ
പരിണയ കഥ പറഞ്ഞൂ....
പറയാതറിഞ്ഞവര്‍ പരിഭവം പറഞ്ഞു... [കറുകവയല്‍]

പുതുപുലരൊളിനിന്‍ തിരുനെറ്റിക്കൊരു
തൊടുകുറിയണിയിക്കും..
ഇളമാന്‍ തളിരിന്‍ നറുപുഞ്ചിരിയില്‍
കതിര്‍മണ്ഡപമൊരുങ്ങും
അവനെന്റെ പ്രാണനില്‍ പരിമളം നിറയ്ക്കും.. [കറുകവയല്‍]

ചിത്രം: ധ്രുവം
വരികള്: ബിച്ചു തിരുമല

സം‌ഗീതം: കീരവാണി

ആലാപനം: വേണുഗോപാല് & ചിത്ര

പഴംതമിഴ് പാട്ടിഴയും...

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍
പഴയൊരു തംബുരു തേങ്ങി

മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ

നിലവറമൈനമയങ്ങി

സരസസുന്ദരീ മണീ നീ

അലസമായ് ഉറങ്ങിയോ

കനവുനെയ്തൊരാത്മരാഗം

മിഴികളില്‍ പൊലിഞ്ഞുവോ

വിരലില്‍ നിന്നും വഴുതിവീണു

വിരസമായൊരാദിതാളം....(പഴംതമിഴ്)


വിരഹഗാനം വിതുമ്പിനില്‍ക്കും

വീണപോലും മൌനമായ്(2)

വിദുരയാമീ വീണപൂവിന്‍

ഇതളറിഞ്ഞ നൊമ്പരം

കന്മതിലും കാരിരുളും

കണ്ടറിഞ്ഞ വിങ്ങലുകള്‍....(പഴംതമിഴ്)


കുളിരിനുള്ളില്‍ സ്വയമിറങ്ങി

കഥമെനഞ്ഞ പൈങ്കിളീ(2)

സ്വരമുറങ്ങും രാവറയില്‍

മാമലരായ് നീ പൊഴിഞ്ഞു....(പഴംതമിഴ്)


ചിത്രം: മണിച്ചിത്രത്താഴ്

വരികള്: ബിച്ചു തിരുമല

സം‌ഗീതം: എം ജി രാധാകൃഷ്‌ണന്

ആലാപനം: യേശുദാസ്

കുന്നിമണിച്ചെപ്പുതുറന്നെന്നെനോക്കും....

കുന്നിമണിച്ചെപ്പുതുറന്നെന്നെനോക്കും നേരം
പിന്നില്‍‌വന്നു കണ്ണുപൊത്തും തോഴനെന്നപോലെ
കാറ്റുവന്നു പൊന്‍‌മുളതന്‍ കാതില്‍മൂളും നേരം
കാത്തുനിന്ന തോഴനെന്നേ ഓര്‍ത്തുപാടും പോലെ.... (കുന്നിമണിച്ചെപ്പു)

ആറ്റിരമ്പില്‍ പൂവുകള്‍തന്‍ ഘോഷയാത്രയായി
കൂത്തിറങ്ങി പൊന്‍‌വെയിലിന്‍ കുങ്കുമപ്പൂ മേലേ
ആവണിതന്‍ തേരില്‍നീ വരാഞ്ഞതെന്തേ
ഇന്നു നീ വരാഞ്ഞതെന്തേ.... (കുന്നിമണിച്ചെപ്പു)

ആരെയോര്‍ത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ
ഊരിതാര്‍ക്കു പോലെ നേര്‍ത്തു നേര്‍ത്തു പോവതെന്തേ
എങ്കിലും നീ വീണ്ടും പൊന്‍‌കുടമായ് നാളേ
മുഴുതിങ്കളാകും നാളേ.... (കുന്നിമണിച്ചെപ്പു)


ചിത്രം :പൊന്മുട്ടയിടുന്ന താറാവ്
വരികള്‍: ഒ.എന്‍. വി കുറുപ്പ്‌

സംഗീതം: ജോണ്‍സന്‍

പാടിയത്: കെ.എസ്‌. ചിത്ര

ഞാറ്റുവേലക്കിളിയ...

ഞാറ്റുവേലക്കിളിയേ നീ
പാട്ടുപാടി വരുമോ

കൊന്നപൂത്ത വഴിയില് പൂ

വെള്ള് പൂത്ത വയലില്

കാത്തു നില്പ്പു ഞാനീ

പുത്തിലഞ്ഞിച്ചോട്ടില് തനിയേ.... (ഞാറ്റുവേലക്കിളിയേ)


അണയൂ നീയെന്നമ്പിളീ

കുളിരുചൊരിയുമഴകായ് വരൂ

മുകിലിന് ചേലത്തുമ്പിലായ് അരിയ

കസവുമലര് തുന്നിവാ

താഴമ്പൂവിനുള്ളില്

താണിറങ്ങും കാറ്റുറങ്ങവേ

കദളിക്കുളുര്ത്തേന്തരിയില്

ശലഭമിതണയവേ.... (ഞാറ്റുവേലക്കിളിയേ)


പുഴയില് നിന് പൊന്നോടമോ

അലകള് തഴുകുമരയന്നമായ്

അതില് നിന് ഗാനം കേള്ക്കയോ

മധുരമൊഴികള് നുരചിന്നിയോ

മഞ്ഞിന് നീര്ക്കണങ്ങള്

മാറിലോലും പൂവുണര്ന്നിതാ

വരുമോ കനിവാര്ന്നൊരുനാള്

പ്രിയതമനിതിലേ.... (ഞാറ്റുവേലക്കിളിയേ)


ചിത്രം : മിഥുനം

ആലാപനം : എം.ജി. ശ്രീകുമാറ്‍

വരികള്‍ : ഒ.എന്‍. വി കുറുപ്പ്‌

സംഗീതം : എം.ജി.രാധാകൃഷ്ണന്‍

സൂര്യാംശുവോരോ...

സൂര്യാംശുവോരോ വയല്‍പ്പൂവിലും
വൈരം പതിക്കുന്നുവോ

സീമന്തകുങ്കുമ ശ്രീയണിഞ്ഞു
ചെമ്പകം പൂക്കുന്നുവോ

മണ്ണിന്റെ പ്രാര്‍ഥനാലാവണ്യമായ്

വിണ്ണിന്റെ ആശംസകായ്
വിണ്ണിന്റെ ആശംസകായ് .. (സൂര്യാംശുവോരോ...)

ഈ കാറ്റിലഞ്ഞിക്കു പൂവാടയും
കൊണ്ടീവഴി മാധവം വന്നൂ

കൂടെ ഈ വഴി മാധവം വന്നൂ

പാല്‍ക്കതിര്‍ പാടത്തു പാറിക്കളിക്കും
പൈങ്കിളിക്കുള്ളം കുളിര്‍ത്തു

ഇണ പൈങ്കിളിക്കുള്ളം കുളിര്‍ത്തു

മാമ്പൂ മണക്കും വെയിലില്‍ മോഹം

മാണിക്യ കണികളായീ
മാണിക്യ കണികളായീ... (സൂര്യാംശുവോരോ...)

തനനാന നനനാനാ ..

ആതിരാ കാറ്റിന്റെ ചുണ്ടില്‍ മൃദുസ്‌മിതം
ശാലീനഭാവം രചിച്ചു

കാവ്യ ശാലീനഭാവം രചിച്ചു

ഇന്നീ പകല്‍പക്ഷി പാടുന്ന പാട്ടില്‍
ഓരോ കിനാവും തളിര്‍ത്തു

ഉള്ളില്‍ ഓരോ കിനാവും തളിര്‍ത്തു

സോപാന ദീപം തെളിയുന്ന ദിക്കില്‍

സൌഭാഗ്യ താരോദയം
സൌഭാഗ്യ താരോദയം... (സൂര്യാംശുവോരോ...)

ചിത്രം :പക്ഷേ
ആലാപനം :യേശുദാസ്
വരികള്‍ :കെ. ജയകുമാറ്‍
സംഗീതം :ജോണ്‍സണ്‍

പൂങ്കാറ്റിനോടും കിളികളോടും...

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ
നിഴലായി അലസമലസമായി

അരികിലൊഴുകി വാ ഇളം (പൂങ്കാറ്റിനോടും..)


നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും

എന്‍ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും

പൂഞ്ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍

നീര്‍ത്താമരത്താളില്‍ പനിനീര്‍ത്തുള്ളികളായ്

ഒരു ഗ്രീഷ്‌മശാഖിയില്‍ വിടരും വസന്തമായ്

പൂത്തുലഞ്ഞ പുളകം നമ്മള്‍....(പൂങ്കാറ്റിനോടും..)


നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി

അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ

പൂപ്പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ്

കാല്പാടുകളൊന്നാക്കിയ തീര്‍ത്ഥാടകരായ്

കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്

ഊറിവന്ന ശിശിരം നമ്മള്‍....(പൂങ്കാറ്റിനോടും..)


ചിത്രം : പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്

ആലാപനം : യേശുദാസ് ,എസ്. ജാനകി

വരികള്‍ : ബിച്ചു തിരുമല

സംഗീതം : ഇളയരാജ

ആത്മാവിന്‍ പുസ്‌തകത്താളില്‍

ആത്മാവിന്‍ പുസ്‌തകത്താളില്‍
ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍
വാല്‍ക്കണ്ണാടിയുടഞ്ഞു

വാര്‍മുകിലും സന്ധ്യാംബരവും
ഇരുളില്‍ പോയ്‌മറഞ്ഞു

കണ്ണീര്‍ കൈവഴിയില്‍
ഓര്‍മ്മകള്‍ ഇടറിവീണു....
(ആത്മാവിന്‍ ..)

കഥയറിയാതിന്നു സൂര്യന്‍

സ്വര്‍‌ണ്ണത്താമരയെ കൈവെടിഞ്ഞു (2)

അറിയാതെ ആരുമറിയാതെ

ചിരിതൂ‍കും താരകളറിയാതെ

അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ

യാമിനിയില്‍ ദേവന്‍ മയങ്ങി
.... (ആത്മാവിന്‍ ..)

നന്ദനവനിയിലെ ഗായകന്‍

ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)

വിടപറയും കാനനകന്യകളേ

അങ്ങകലേ നിങ്ങള്‍ കേട്ടുവോ

മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍

അലതല്ലും വിരഹഗാനം ....
(ആത്മാവിന്‍ ..)

ചിത്രം : മഴയെത്തും മുമ്പേ
ആലാപനം : യേശുദാസ്

വരികള്‍ : കൈതപ്രം

സംഗീതം : രവീന്ദ്രന്‍

ഇന്നുമെന്റെ കണ്ണുനീരില്

ഇന്നുമെന്റെ കണ്ണുനീരില് നിന്നോര്‍മ്മ പുഞ്ചിരിച്ചു (2)
ഈറന്‍മുകില് മാലകളില് ഇന്ദ്രധനു‌സെന്നപോലെ...
(ഇന്നുമെന്റെ)

സ്വര്‍‌ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്

തെന്നല്‍ക്കൈ ചേര്‍ത്തുവയ്ക്കും പൂക്കുന്ന പൊന്‍പണംപോല്

നിന് പ്രണയപ്പൂവണിഞ്ഞ പൂമ്പൊടികള് ചിറകിലേന്തി

എന്നനുരാഗ പൂത്തുമ്പികള് നിന്നധരം തേടിവരും
.... (ഇന്നുമെന്റെ)

ഈവഴിയിലിഴകള് നെയ്യും സാന്ധ്യനിലാശോഭകളില്

ഞാലിപ്പൂവന് വാഴപ്പൂക്കള് തേന്‍പാളിയുയര്‍ത്തിടുമ്പോള്

നീയരികിലില്ലയെങ്കില് എന്തുനിന്റെ നിശ്വാസങ്ങള്

രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ
.... (ഇന്നുമെന്റെ)

ചിത്രം : യുവജനോത്സവം
ആലാപനം : യേശുദാസ്
വരികള്‍ : ശ്രീകുമാരന്‍ തമ്പി
സംഗീതം : രവീന്ദ്രന്‍

കിലുകില് പമ്പരം...

കിലുകില് പമ്പരം തിരിയും മാനസം
അറിയാതമ്പിളീ മയങ്ങൂ വാവാവോ..
ഉം.....ചാഞ്ചക്കം ഉം.....ചാഞ്ചക്കം
പനിനീര് ചന്ദ്രികേ ഇനിയീ പൂങ്കവിള്
കുളിരില് മെല്ലെനീ തഴുകൂ വാവാവോ
ഉം.....ചാഞ്ചക്കം...
(കിലുകില് പമ്പരം)

മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും
പാല്നിലാവിന് ശയ്യയില് മയങ്ങും വേളയില്
താളം പോയ നിന്നില് മേയും നോവുമായ്
താനേവീണുറങ്ങൂ തെന്നല് കന്യകേ
താരകങ്ങള് തുന്നുമീ രാവില് ഈ രാവില്
ഉം.....ചാഞ്ചക്കം ഉം.....ചാഞ്ചക്കം... (കിലുകില് പമ്പരം)

ഏതു വാവിന് കൗതുകം മിഴിയില് വാങ്ങി നീ
ഏതു പൂവിന് സൗരഭം തനുവില് താങ്ങി നീ
താനെ നിന്റെ ഓര്മ്മതന് ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ മായാജാലമോ
തേഞ്ഞുപോയ തിങ്കളേ വാവോ വാവാവോ
ഉം.....ചാഞ്ചക്കം ഉം.....ചാഞ്ചക്കം....

ചിത്രം : കിലുക്കം
ആലാപനം : എം.ജി. ശ്രീകുമാറ്‍
വരികള്‍ : ബിച്ചു തിരുമല
സംഗീതം : എസ്‌.പി.വെങ്കിടേഷ്‌

സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍

സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം

പൂജിപ്പൂ നീ പൂജിപ്പൂ ഞാന്‍ കണ്ണീരും തേനും കണ്ണീരായ് താനെ... (
സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍ )

വെള്ളിനിലാനാട്ടിലെ
പൌര്‍ണമി തന്‍ വീട്ടിലെ
പൊന്നുരുകും പാട്ടിലെ
രാഗദേവതേ
പാല്‍ക്കടലിന്‍ മങ്ക തന്‍
പ്രാണസുധാഗംഗ തന്‍
മന്ത്രജലം വീഴ്ത്തിയെന്‍
കണ്ണനെ നീ ഇങ്ങു താ
മേഘപൂങ്കാറ്റിന്റെ പള്ളിത്തേരേറി
നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവി
ആലംബം നീയേ
ആധാരം നീയേ.... (
സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍ )

ഏതമൃതും തോല്‍ക്കുമീ
തേനിനെ നീ തന്നു പോയ്
ഓര്‍മകള്‍ തന്‍ പൊയ്കയില്‍
മഞ്ഞുതുള്ളിയായ്
എന്നുയിരിന്‍ രാഗവും
താളവുമായ് എന്നുമെന്‍

കണ്ണനെ ഞാന്‍ പോറ്റിടാം
പൊന്നു പോലെ കാത്തിടാം

പുന്നാരത്തേനെ നിന്നേതിഷ്ടം പോലും
എന്നെ കൊണ്ടാവും പോല്‍ എല്ലാം ഞാന്‍ ചെയ്യാം

വീഴല്ലേ തേനെ
വാടല്ലേ പൂവെ.... (
സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍ )

ചിത്രം : പപ്പയുടെ സ്വന്തം അപ്പൂസ്
ആലാപനം : യേശുദാസ്
വരികള്‍ : ബിച്ചു തിരുമല
സംഗീതം : ഇളയരാജ

ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍

ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍
ഒരായിരം കളിത്തുമ്പികള്‍

ചിരിച്ചിപ്പി ചോരും
ഇളം‌മുത്തിലൊന്നേ
കൊരുത്തുള്ളു ചുണ്ടില്‍

മാപ്പ് നീ തരൂ തരൂ തരൂ.... (ഒളിക്കുന്നുവോ)


പായിപ്പാട്ടെ ഓടിവള്ളമായൊരെന്‍
മോഹക്കായല്‍ മോടിവള്ളമാണ് നീ (2)

മുഴക്കോലു പോലും കൂടാതെന്നേ നിന്നെ ഞാന്‍

അളന്നിട്ടു പെണ്‌ണേ എന്നോടെന്താണീ ഭാവം

മിനുങ്ങൊന്നൊരെന്‍ നുണുങ്ങോളമേ.... (ഒളിക്കുന്നുവോ )


പാലച്ചോട്ടില്‍ കാത്തു നിന്നതെന്തിനോ
നീലപ്പൂവേ നീ കുടുന്ന മഞ്ഞുമായ് (2)

നിറഞ്ഞ നിന്‍ മൌനം പാടും പാട്ടിന്‍ താളം ഞാന്‍

ഒരിക്കല്‍ നിന്‍ കോപം പൂട്ടും നാദം മീട്ടും ഞാന്‍

മനക്കൂട്ടിലെ മണിപൈങ്കിളി... (ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍)


ചിത്രം : ചമ്പക്കുളം തച്ചന്
ആലാപനം : യേശുദാസ്
വരികള്‍ : ബിച്ചു തിരുമല

സംഗീതം : രവീന്ദ്രന്‍

ഒന്നാം രാഗം പാടി...

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയായ്‌ അമ്പലപ്രാവേ... (ഒന്നാം രാഗം)

ഈ പ്രദക്ഷിണവീഥിയില്‍ ഇടറി നിന്റെ പാതകള്‍
എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
ആ .... ആ .... (ഈ പ്രദക്ഷിണ)
കണ്ണുകളാലര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം
എല്ലാമെല്ലാമറിയുന്നീ ഗോപുരവാതില്‍.... (ഒന്നാം രാഗം)

നിന്റെ നീല രജനികള്‍ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നട തുറന്നുകിടന്നു
ആ .... ആ .... (നിന്റെ നീല)
അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍.... (ഒന്നാം രാഗം)

ചിത്രം : തൂവാനത്തുമ്പികള്‍
സംഗീതം: പെരുമ്പാവൂറ്‍ ജി രവീന്ദ്രനാഥ്‌

വരികള്‍: ശ്രീകുമാരന്‍ തമ്പി

പാടിയത്‌: ജി.വേണുഗോപാല്‍, കെ.എസ്‌. ചിത്ര

ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ......

ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂകസന്ധ്യേ
ഈറന്‍‌നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു പിന്‍‌വിളി കേട്ടില്ലേ
മറുമൊഴി മിണ്ടീല്ലേ

കാതരമുകിലിന്റെ കണ്‍പീലിത്തുമ്പിന്മേല്‍ ഇടറിനില്‍പ്പൂ കണ്ണീര്‍ത്താരം (2)
വിരലൊന്നു തൊട്ടാല്‍ വീണുടയും കുഞ്ഞുകിനാവിന്‍ പൂത്താലം
മനസ്സിന്‍ മുറിവില്‍ മുത്താം ഞാന്‍
നെറുകില്‍ മെല്ലെ തഴുകാം ഞാന്‍... (ആരോടും മിണ്ടാതെ)

പ്രാവുകള്‍ കുറുകുന്ന കൂടിന്റെ അഴിവാതില്‍ ചാരിയില്ലേ കാണാകാറ്റേ (2)
പരിഭവമെല്ലാം മാറിയില്ലേ ചായുറങ്ങാന്‍ നീ പോയില്ലേ
അലിവിന്‍ ദീപം പൊലിയുന്നു
എല്ലാം ഇരുളില്‍ അലിയുന്നു... (ആരോടും മിണ്ടാതെ)


ചിത്രം : ചിന്താവിഷ്ടയായ ശ്യാമള
ആലാപനം : യേശുദാസ്
വരികള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : ജോണ്‍സണ്‍

Saturday, August 16, 2008

ആത്മാവില് മുട്ടിവിളിച്ചതു പോലേ...

ആത്മാവില് മുട്ടിവിളിച്ചതു പോലേ...
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലേ...
മണ്ണിന്റേയിളം ചൂടാര്‍ന്നൊരു മാറില്...
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലേ
കന്നി പൂങ്കവിളില് തൊട്ടു കടന്നു പോകുവതാരോ
കുളിര് പകര്‍ന്നു പോകുവതാരോ
തെന്നലോ... തേന്‍തുമ്പിയോ...
പൊന്നരയാലില് മറഞ്ഞിരുന്നു നിന്നെ-
കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ ഒ ഒ ഓ ഓ
കന്നി പൂങ്കവിളില് തൊട്ടു കടന്നു പോകുവതാരോ
കുളിര് പകര്‍ന്നു പോകുവതാരോ

താഴമ്പൂ കാറ്റു തലോടിയ പോലേ
നൂറാതിര തന് രാക്കുളിരാടിയ പോലേ [2]
കുന്നത്തേ വിളക്കു തെളിക്കും കയ്യാല്
കുഞ്ഞു പൂവിന്നഞ്ജനത്തില് ചാന്തു തൊട്ടതു പോലേ .. ചാന്തു തൊട്ടതു പോലേ
കന്നി പൂങ്കവിളില് തൊട്ടു കടന്നു പോകുവതാരോ
കുളിര് പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്‍തുമ്പിയോ...

ആത്മാവില് മുട്ടിവിളിച്ചതു പോലേ...
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലേ...


ചിത്രം: ആരണ്യകം
വരികള്: ഒ എന് വി

സം‌ഗീതം: രഘുനാഥ് സേഥ്

ആലാപനം: കെ.ജെ.യേശുദാസ്

രാരീ രാരീരം രാരോ

രാരീ രാരീരം രാരോ
രാരീ രാരീരം രാരോ പാടീ രാക്കിളി പാടീ [2]
പൂമിഴികള് പൂട്ടിമെല്ലെ
നീയുറങ്ങീ ചായുറങ്ങീ
സ്വപ്നങ്ങള് പൂവിടും പോലേ....നീളേ....
വിണ്ണില് വെണ്‍താരങ്ങള്
മണ്ണില് മന്ദാരങ്ങള്
പൂത്തൂ വെണ്‍താരങ്ങള്
പൂത്തൂ മന്ദാരങ്ങള്
രാരീ രാരീരം രാരോ...
പാടീ രാക്കിളി പാടീ...

കന്നിപ്പൂമാനം പോറ്റും തിങ്കള്
ഇന്നെന്റെയുള്ളില് വന്നുദിച്ചൂ
പൊന്നോമല്‍ത്തിങ്കള് പോറ്റും മാനം
ഇന്നെന്റെ മാറില് ചാഞ്ഞുറങ്ങീ
പൂവിന് കാതില് മന്ത്രമോതീ
പൂങ്കാറ്റായി വന്നതാരോ [2]
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമല്‍ക്കുഞ്ഞിന്നാരേ കൂട്ടായ് വന്നൂ...[രാരീ രാരീരം രാരോ]

ഈ മുളം കൂട്ടില് മിന്നാമിന്നി
പൂത്തിരി കൊളുത്തുമീ രാവില് [2]
സ്നേഹത്തിന് ദാഹവുമായ് നമ്മള്
ഷാരോണിന് തീരത്തിന്നും നില്‍പ്പൂ[2]
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമല്‍ക്കുഞ്ഞിന്നാരേ കൂട്ടായ് വന്നൂ...[രാരീ രാരീരം രാരോ]

ചിത്രം : ഒന്നു മുതല് പൂജ്യം വരെ
വരികള്: ഒ.എന്‍.വി.കുറുപ്പ്

സം‌ഗീതം : മോഹന് സിതാര

ആലാപനം : ജി.വേണുഗോപാല്

Friday, August 15, 2008

രാപ്പാടീ കേഴുന്നുവോ...

രാപ്പാടീ കേഴുന്നുവോ... [2]
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളി കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ... [രാപ്പാടീ...]

വിണ്ണിലെ പൊന്‍‌താരകള്‍ ഒരമ്മ പെറ്റോരുണ്ണികള്‍
അവരൊന്നു ചേര്‍ന്നോരങ്കണം നിന്‍‌കണ്ണിനെന്തെന്തുത്സവം
കന്നി തേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍.. [രാപ്പാടീ...]

പിന്‍‌നിലാവും മാഞ്ഞുപോയ് നീ വന്നു വീണ്ടും ഈ വഴി
വിട ചൊല്ലുവാനായ് മാത്രമോ നാം ഒന്നുചേരുന്നീ വിധം
അമ്മ പൈങ്കിളീ ചൊല്ലു നീ ചൊല്ലൂ...
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങു പോയ് ഇനി
അവരൊന്നു ചേരില്ലേ... [രാപ്പാടീ..]

ചിത്രം: ആകാശദൂത്
ഗായകന്‍: യേശുദാസ്

ഗാനരചന:ഒ.എന്‍.വി.കുറുപ്പ്

സംഗീത സംവിധാനം: ഔസേപ്പച്ചന്‍

Wednesday, August 13, 2008

കുഞ്ഞുറങും കൂട്ടിനുള്ളില്‍...

കുഞ്ഞുറങും കൂട്ടിനുള്ളില്‍..
കൂട്ടിനുമിന്നാമിന്നി വാ..
മഞ്ഞുവീഴും കാട്ടിനിള്ളില്‍..
ഇത്തിരിച്ചുട്ടും കൊണ്ടേ വാ..
കുന്നിറങി കൂടെ വരും..
കുളിര്‍ വെണ്ണിലാവേ..
കുന്നിമണിചെപ്പേ നീ കളഭം തായോ....[കുഞ്ഞുറങും...]

ഇത്തിരി പൂവേ..
വാ പൊട്ടുകുത്താന്‍ വാവാ..
ഇളനീര്‍ കുളിരുകൊഞെലായ് വാ..
ഇത്തിരി പൂവേ..
വാ പൊട്ടുകുത്താന്‍ വാവാ..
ഇളനീര്‍ കുളിരുകൊഞ്ചലായ് വാ..
കന്നിവയല്‍ പൂമൂടും ഉണ്ണിപുങ്കിനാവായ്..[2]
ചുണ്ടിലുണ്ടേ പുഞ്ചിരിപ്പൂമായി വാ....[കുഞ്ഞുറങും...]

പച്ചിലപട്ടിലൊരു കൊച്ചുവാല്‍ക്കണ്ണാടി...
അതില്‍ നീ വരുമോ അമ്പിളിമാമാ...
പച്ചിലപട്ടിലൊരു കൊച്ചുവാല്‍ക്കണ്ണാടി...
അതില്‍ നീ വരുമോ അമ്പിളിമാമാ...
കന്നിമണ്ണും കാഴ്ചവയ്ക്കും അമ്മ മലര്‍ക്കനിയോ..[2]
എന്‍ മനസ്സില്‍ പെയ്തുനിന്നോ ഓ... [കുഞ്ഞുറങും...]

ചിത്രം: പൊന്നുച്ചാമി
വരികള്‍ : ഒ.എന്‍.വി
സംഗീതം : മോഹന്‍ സിത്താര
ആലാപനം: ചിത്ര

ഗോപികാവസന്തം തേടി

ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എന് മനമുരുകും... വിരഹതാപമറിയാതെന്റെ
ഗോപികാവസന്തം തേടി വനമാലീ
നീലമേഘം നെഞ്ചിലേറ്റിയ-
പൊന്താരകമാണീ രാധ
അഴകില് നിറയും അഴകാം നിന്
വൃതഭംഗികള് അറിയാന് മാത്രം
ഗോപികാവസന്തം തേടി വനമാലി
നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ
അലിയും തോറും അലിയും എന്
പരിഭവമെന്നറിയാതെന്റെ....(ഗോപികാവസന്തം)

ചിത്രം: ഹിസ്‌ ഹൈനസ്‌ അബ്ദുള്ള
വരികള്: കൈതപ്രം

സം‌ഗീതം: രവീന്ദ്രന്

ആലാപനം: യേശുദാസ്‌, കെ.എസ്‌ ചിത്ര

Tuesday, August 12, 2008

ആകാശമാകേ...

ആകാശമാകേ...
കണിമലര് കതിരുമായ് പുലരി പൂവ് [2]
പുതു മണ്ണിനു പൂവിടാന്
കൊതിയായ് നീ വരൂ...[ആകാശമാകേ ...]

വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകള് കദളികള് ചാര്‍ത്തും കുളിരായ് വാ [2]
ഇളവേള്‍ക്കുവാന് ഒരു പൂങ്കുടില് നറു മുന്തിരി തളിര് പന്തലും
ഒരു വെണ്‍പട്ടു നൂലിഴയില് ..
മുത്തായ് വരൂ... [ആകാശമാകേ ...]

പുലരിയിളവെയിലാടും പുഴ പാടുകയായ്
പ്രിയമൊടു തുയില്‍മൊഴി തൂകും കാവേരി നീ [2]
മലര്‍വാക തന് ‍നിറതാലവും അതിലായിരം കുളുര് ജ്വാലയും
വരവേല്‍ക്കയാണിതിലേ ...
ആരോമലേ...[ആകാശമാകേ ...]

ലാലാലലാലാ...
ലാലാലലാലാ...
ലാലാലലാലാ...

ചിത്രം: നമുക്കു പാര്‍ക്കാന് മുന്തിരിത്തോപ്പുകള്
വരികള്:ഒ എന് വി
സം‌ഗീതം: ജോണ്‍സണ്
ആലാപനം: കെ.ജെ.യേശുദാസ്

Monday, August 11, 2008

പ്രണതോസ്മി ഗുരുവായു പുരേശം...

പ്രണതോസ്മി ഗുരുവായു പുരേശം...
അഅഅഅഅ... അഅഅ... അഅഅ..

പ്രണതോസ്മി ഗുരുവായുപുരേശം

പ്രതിദിനമനു ചേതസ്മര ഹരിപാദം

പ്രേമാശ്രുവാല്‍ പരിപൂര്‍ണ്ണമീ

സ്വരഭാജനം കരുണാനിധേ

സത്യം വ്രതഭരിത തത്വം

മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി...]


ഭജനങ്ങള്‍ തവനാമ ഭജനാര്‍പ്പണം

ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം

ചലനങ്ങള്‍ രസ രാസലീലാലയം

മമ സര്‍വ്വ സര്‍വ്വസ്വമാത്മാര്‍പ്പണം

കൃഷ്ണം......അ അ അ അ

അ.........അ........അ......അ അ അ

കൃഷ്ണം മുരളീലോലം ഗോപീവിലോലം

മനസാസ്മരാമി


ഗരിസരിനി സഗരിനി സനിധമാമ

ഗമനിധമ ഗമപ

മഗരിസ ഗമനി,നി മഗമനി,നി

സഗരി ഗമനി,നിനിസനിധമപ

സഗരി ഗമനിനിസ

ഗാഗരിനിസ ഗരിസനിധമ

നിസ നിധമഗമഗരി

സഗരിഗമനിമാ

നിധമഗരിമനി, മനിനിസരി

സത്യം വ്രതഭരിത തത്വം

മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി...]


ജന്മാന്ധകാരത്തിലരുണോദയം

തവരൂപമടിയന്റെ ദീപാങ്കുരം

തിരുമെയ്യിലഴകാര്‍ന്ന ഹരിചന്ദനം

മമ മാറിലണിയാന്‍ ഗതിയാകണം

കൃഷ്ണം.......അ അ അ അ

അ.........അ........അ......അ അ അ

കൃഷ്ണം മായാബാലം

ലീലാവിനോദം ശിരസ്സാല്‍ നമാമി


ഗരിസരിനി സഗരിനി സനിധമാമ

ഗമനിധമ ഗമപ

മഗരിസ ഗമനി,നി മഗമനി,നി

സഗരി ഗമനി,നിനിസനിധമപ

സഗരി ഗമനിനിസ

ഗാഗരിനിസ ഗരിസനിധമ

നിസ നിധമഗമഗരി

സഗരിഗമനിമാ

നിധമഗരിമനി, മനിനിസരി

സത്യം വ്രതഭരിത തത്വം

മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി...]


ചിത്രം : സിന്ദൂരരേഖ

വരികള്‍ : കൈതപ്രം

സംഗീതം : ശരത്

ആലാപനം: യേശുദാസ്

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു...

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്....(നാളികേരത്തിന്റെ)

നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ -
ക്കൂമ്പുപോലുള്ളൊരു പെണ്ണുണ്ട്
ചാമ്പയ്‌ക്കാച്ചുണ്ടുള്ള ചന്ദനക്കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്.... (നാളികേരത്തിന്റെ)

വല്യപെരുന്നാള് വന്നപ്പോളന്നൊരു
വെള്ളിനിലാവുള്ള രാത്രിയില്‍കല്ലുവെട്ടാം‌കുഴിക്കക്കരെവെച്ചെന്നോ -
ടുള്ളുതുറന്നതിനുശേഷമേ...(നാളികേരത്തിന്റെ)

നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ട്
ദൂരത്തുവാഴുന്നു ഞാനെന്നും
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തുനീയെന്നും....(നാളികേരത്തിന്റെ)

ചിത്രം : തുറക്കാത്ത വാതില്‍
വരികള്: പി. ഭാസ്കരന്‍

സം‌ഗീതം: രാഘവന്‍ മാസ്റ്ററ്‍

ഗായകന്‍ : യേശുദാസ്

Sunday, August 10, 2008

കിളിയേ കിളിയേ...

കിളിയേ കിളിയേ കിളിയേ കിളിയേ
മണിമണിമേഘത്തോപ്പില്
ഒരുമലര്നുള്ളാന് പോകും
ഉം.. ഉം... അഴകിന് അഴകേ
ഉയരങ്ങളിലൂടെ പലനാടുകള് തേടി
ഒരു കിന്നാരം മൂളും
ഉം.. ഉം... കുളിരിന് കുളിരേ....(കിളിയേ കിളിയേ )

പാലാഴി പാല്കോരി സിന്ദൂരപ്പൂ ചൂടി
പൊന്കുഴലൂതുന്നു തെന്നും തെന്നല്(2)
മിനിമോള് തന് സഖിയാവാന്
കിളിമകളേ കളമൊഴിയേ
മരിവില് ഊഞ്ഞാലില് ആടി നീ വാ വാ....(കിളിയേ കിളിയേ )

നിന്നെപ്പോല് താഴത്ത് തത്തമ്മക്കുഞ്ഞൊന്ന്
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി(2)
മിനിമോള് തന് ചിരികാണാന്
കിളിമകളേ നിറലയമേ
നിന്നോമല് പൊന് തൂവല് ഒന്നു നീ താ....(കിളിയേ കിളിയേ )

ചിത്രം: ആ രാത്രി
വരികള്: ഒ.എന്‍.വി

സം‌ഗീതം: ഇളയരാജ

ആലാപനം: എസ്‌.ജാനകി

ചാഞ്ചാടിയാടീ ഉറങ്ങൂ നീ

ചാഞ്ചാടിയാടീ ഉറങ്ങൂ നീ
ചരിഞ്ഞാടിയാടി ഉറങ്ങൂ നീ
ആകാശത്തൂഞ്ഞാലാടു് നീ
കാണാക്കിനാക്കണ്ടുറങ്ങു നീ....(ചാഞ്ചാടിയാടീ...)

അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം
കല്‍ക്കണ്ടക്കുന്നൊന്നു കാണായ് വരും
കല്‍ക്കണ്ടക്കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം
അമ്പിളിത്തമ്പ്രാന്റെ കോലോം കാണാം
ആ കോലോത്തെത്തുമ്പോള്‍ അവിടെ
എന്തൊരു രസമെന്നോ
പാല്‍ക്കാവടിയുണ്ട് അരികെ പായസപ്പുഴയുണ്ട്
അവിടെ കാത്തുകാത്തൊരമ്മയിരിപ്പുണ്ട്....(ചാഞ്ചാടിയാടീ...)

അമ്മ നടക്കുമ്പോള്‍ ആകാശച്ചെമ്പൊന്നിന്‍
ചിലമ്പാതെ ചിലമ്പുന്ന പാദസരം
അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാം‌പെട്ടി
ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടില്‍ നിറയെ സ്‌നേഹക്കാവടികള്‍
കിളി പാടും പാട്ടിലൊരമ്മ മനസ്സുണ്ട് ....(ചാഞ്ചാടിയാടീ...)


ചിത്രം : മകള്‍ക്ക്
രചന: കൈതപ്രം

സംഗീതം: രമേഷ് നാരായണന്‍

പാടിയത്: അദ്‌നാന്‍ സ്വാമി

Saturday, August 9, 2008

പുലര്കാല സുന്ദര സ്വപ്നത്തില്...

പുലര്കാല സുന്ദര സ്വപ്നത്തില്
ഞാനൊരു പൂമ്പാറ്റയായിന്നു മാറി (2)
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്ണ്ണ ചിറകുമായ് പാറീ.. (പുലര്കാല...)

നീരദ ശ്യാമള നീലനഭസൊരു
ചാരു സരോവരമായി (2)
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദ്രീവരങ്ങളായ് മാറി (2) (പുലര്കാല...)

ജീവന്റെ ജീവനില് നിന്നുമൊരജ്ഞാത
ജീമോദ നിര്ജ്ജരി പോലേ (2)
ചിന്തിയ കൌമാര സങ്കല്പ്പ ധാരയില്
എന്നെ മറന്നു ഞാന് പാടി (2) (പുലര്കാല)


ചിത്രം: ഒരു മെയ്‌ മാസപ്പുലരിയില്‍
വരികള്: പി.ഭാസ്കരന്‍

സം‌ഗീതം: രവീന്ദ്രന്

ആലാപനം: കെ.എസ്‌ ചിത്ര

Wednesday, August 6, 2008

കരിമുകില്‍ കാട്ടിലെ

കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി യാത്രയായി
കരയില്‍ നീ മാത്രമായി....(കരിമുകില്‍)

ഇനിയെന്നു കാണും നമ്മള്‍ തിരമാല മെല്ലെ ചൊല്ലീ
ചക്രവാളമാകെ നിന്റെ ഗദ്‌ഗദം മുഴങ്ങീടുന്നു....(കരിമുകില്‍)

കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീ‍ടാതെ
മധുമാസ ചന്ദലേഖ മടങ്ങുന്നു പള്ളിത്തേരില്‍....(കരിമുകില്‍)


ചിത്രം : കള്ളിച്ചെല്ലമ്മ

വരികള്: പി. ഭാസ്കരന്‍

സം‌ഗീതം: രാഘവന്‍ മാസ്റ്ററ്‍

പാടിയത് : ജയചന്ദ്രന്‍

Monday, August 4, 2008

ഒരു കിളി പാട്ടുമൂളവേ...

ഒരു കിളി പാട്ടുമൂളവേ മറുകിളി ഏറ്റുപാടുമോ
മധുവസന്തമഴ നനഞ്ഞുവരുമോ.
ഒരു സ്വരതാരം പോലെ ജപലയ മന്ത്രം പോലെ (2)
അരികെ വരാം പറന്നു പറന്ന് പറന്ന് പറന്ന് ഞാന് (ഒരു കിളി..)

വലം കാല് ചിലമ്പുമായ് വിരുന്നെത്തി എന്റെ നെഞ്ചിന്
മണിത്താഴിന് തഴുതിന്റെ അഴി നീക്കി നീ (2)
നിനക്കു വീശാന് വെണ്തിങ്കള് വിശറിയായ് (2)
നിനക്കുറങ്ങാന് രാമച്ചകിടക്കയായ് ഞാന് ... (ഒരു കിളി)

തിരിയായ് തെളിഞ്ഞു നീന് മനസിന്റെ അമ്പലത്തില്
ഒരു ജന്മം മുഴുവന് ഞാന് എരിയില്ലയൊ... (2)
നിനക്കു മീട്ടാന് വരരുദ്രവീണയായ് (2)
നിനക്കു പാടാന് ഞാന് എന്നെ സ്വരങ്ങളാക്കി (2)
എന്നും ഞാന് എന്നെ സ്വരങ്ങളാക്കി ........(ഒരു കിളി)


ചിത്രം: വടക്കുംനാഥന്‍
വരികള്: ഗിരീഷ് പുത്തഞ്ചേരി

സം‌ഗീതം: രവീന്ദ്രന്

ആലാപനം: യേശുദാസ്

Sunday, August 3, 2008

പാതിരാ പുള്ളുണര്‍ന്നു...

പാതിരാ പുള്ളുണര്‍ന്നു പരല്‍‌ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു [2]

താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ

നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. [പാതിരാ...]


ചന്ദന ജാലകം തുറക്കൂ

നിന്‍ചെമ്പകപ്പൂമുഖം വിടര്‍ത്തൂ

നാണത്തിന്‍ നെയ്യ്‌ത്തിരി കൊളുത്തൂ നീ

നാട്ടുമാഞ്ചോട്ടില്‍ വന്നിരിക്കൂ

അഴകുതിരും മിഴികളുമായ്

കുളിരണിയും മൊഴികളുമായ്

ഒരു മാത്ര എന്നെയും ക്ഷണിക്കൂ

ഈ രാത്രി ഞാന്‍ മാത്രമായ് [പാതിരാ...]


അഞ്ചനക്കാവിലെ നടയില്‍ ഞാന്‍

അഷ്ടപതീലയം കേട്ടൂ

അന്നുതൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ

അര്‍ദ്രയാം രാധയായ് തീര്‍ന്നു

പുഴയൊഴുകും വഴിയരികില്‍

രാക്കടമ്പിന്‍ പൂമഴയില്‍

മുരളികയൂതി ഞാന്‍ നില്‍പ്പൂ

പ്രിയമോടെ വരികില്ലയോ… [പാതിരാ..]


ചിത്രം: ഈ പുഴയും കടന്ന്

ആലാപനം: യേശുദാസ്

ഗാനരചന: ഗിരീഷ് പുത്തന്‍‌ചേരി

സംഗീത സംവിധാനം : ജോണ്‍സണ്‍