എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്‌... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.

Monday, August 18, 2008

കുന്നിമണിച്ചെപ്പുതുറന്നെന്നെനോക്കും....

കുന്നിമണിച്ചെപ്പുതുറന്നെന്നെനോക്കും നേരം
പിന്നില്‍‌വന്നു കണ്ണുപൊത്തും തോഴനെന്നപോലെ
കാറ്റുവന്നു പൊന്‍‌മുളതന്‍ കാതില്‍മൂളും നേരം
കാത്തുനിന്ന തോഴനെന്നേ ഓര്‍ത്തുപാടും പോലെ.... (കുന്നിമണിച്ചെപ്പു)

ആറ്റിരമ്പില്‍ പൂവുകള്‍തന്‍ ഘോഷയാത്രയായി
കൂത്തിറങ്ങി പൊന്‍‌വെയിലിന്‍ കുങ്കുമപ്പൂ മേലേ
ആവണിതന്‍ തേരില്‍നീ വരാഞ്ഞതെന്തേ
ഇന്നു നീ വരാഞ്ഞതെന്തേ.... (കുന്നിമണിച്ചെപ്പു)

ആരെയോര്‍ത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ
ഊരിതാര്‍ക്കു പോലെ നേര്‍ത്തു നേര്‍ത്തു പോവതെന്തേ
എങ്കിലും നീ വീണ്ടും പൊന്‍‌കുടമായ് നാളേ
മുഴുതിങ്കളാകും നാളേ.... (കുന്നിമണിച്ചെപ്പു)


ചിത്രം :പൊന്മുട്ടയിടുന്ന താറാവ്
വരികള്‍: ഒ.എന്‍. വി കുറുപ്പ്‌

സംഗീതം: ജോണ്‍സന്‍

പാടിയത്: കെ.എസ്‌. ചിത്ര

No comments: