എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്‌... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.

Monday, August 18, 2008

ഒന്നാം രാഗം പാടി...

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയായ്‌ അമ്പലപ്രാവേ... (ഒന്നാം രാഗം)

ഈ പ്രദക്ഷിണവീഥിയില്‍ ഇടറി നിന്റെ പാതകള്‍
എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
ആ .... ആ .... (ഈ പ്രദക്ഷിണ)
കണ്ണുകളാലര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം
എല്ലാമെല്ലാമറിയുന്നീ ഗോപുരവാതില്‍.... (ഒന്നാം രാഗം)

നിന്റെ നീല രജനികള്‍ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നട തുറന്നുകിടന്നു
ആ .... ആ .... (നിന്റെ നീല)
അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍.... (ഒന്നാം രാഗം)

ചിത്രം : തൂവാനത്തുമ്പികള്‍
സംഗീതം: പെരുമ്പാവൂറ്‍ ജി രവീന്ദ്രനാഥ്‌

വരികള്‍: ശ്രീകുമാരന്‍ തമ്പി

പാടിയത്‌: ജി.വേണുഗോപാല്‍, കെ.എസ്‌. ചിത്ര

No comments: