താനേ പൂവിട്ട മോഹം
മൂകം വിതുബും നേരം
പാടുന്നു സ്നേഹവീണയില്
ഒരു സാന്ദ്രസംഗമ ഗാനം,
ശാന്ത നൊമ്പരമായി.
ഓമല് ചിരാതുകളെല്ലാം
കാലം നുള്ളിയെറിഞ്ഞപ്പോള്,
ദൂരെ നിന്നും തെന്നല്
ഒരു ശോകനിശ്വാസമായി,
തളിര് ചൂടുന്ന ജീവന്റെ ചില്ലയിലേ,
രാക്കിളി പാടാത്ത യാമങ്ങളില്,
ആരോ വന്നെന് കാതില് ചൊല്ലി തേങ്ങും നിന്റെ മൊഴി.
(താനെ പൂവിട്ട...)
ഓര്മ ചെരാതുകളെല്ലാം
ദീപം മങ്ങിയെരിഞ്ഞപ്പോള്,
ചാരെ നിന്നു നോക്കും
മിഴികോണിലൊരശ്രുബിന്ദു,
കുളിര് ചൂടത്ത പൂവന സീമകളില്,
പൂമഴ പെയ്യാത തീരങ്ങളില്,
പോകുമ്പോഴെന് കാതില് വീണു തേങ്ങും നിന്റെ മൊഴി.
(താനെ പൂവിട്ട...)
ചിത്രം: സസ്നേഹം
വരികള്: പി.കെ.ഗോപി
സംഗീതം: ജോണ്‍സണ്‍
ആലാപനം: ജി.വേണുഗോപാല്‍
എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.
Wednesday, July 30, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment