എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്‌... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.

Saturday, July 26, 2008

ഒരു ചെമ്പനീര്‍ ...

ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങിനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ പറയൂ നീ പറയൂ... [ഒരു ചെമ്പനീര്‍ …]

അകമേ നിറഞ്ഞ സ്‌നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീളരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ നിനവെന്നുംനിന്‍ നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്…
ഒരു ചെമ്പനീര്‍ ഉം ഉം…

തനിയെ തെളിഞ്ഞ ശ്രീരാഗം
ഒരു മാത്രനീയൊത്തു ഞാന്‍ മൂളിയില്ല
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനി ഒന്നു പുണര്‍ന്നതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്
നിന്നെ തലോടുന്നതായ്..[ഒരു ചെമ്പനീര്‍ …]


ചിത്രം : സ്ഥിതി
വരികള്‍ : പ്രഭാ വറ്‍മ്മ

സംഗീതം : ഉണ്ണിമേനോന്‍

ആലാപനം: ഉണ്ണിമേനോന്‍

No comments: