നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളേ.
കാതിലോലക്കമമലിട്ടു കുണുങ്ങിനില്പ്പവളേ.
ഏതപൂര്വ്വതപസിനായ് ഞാന് സ്വന്തമാക്കി നിന്
രാഗലോല പരാഗസുന്ദര ചന്ദമുഖബിംബം...... (നിലാവിന്റെ)
തങ്കമുരുകും നിന്റെ മെയ് തകിടില് ഞാനെന്
നെങ്ചിലെ അനുരാഗത്തിന് മന്ത്രമെഴുതുമ്പോള്
കണ്ണിലെരിയും കുഞ്ഞുമണ് വിളക്കില് വീണ്ടും
വിങ്ങുമെന് അഭിലാഷത്താല് എണ്ണപകരുമ്പോള്
തെച്ചിപൂചെപ്പില് തത്തും ചുണ്ടിന്മേല് ചുംബിക്കുമ്പോള്
ചെല്ലക്കാറ്റേ കൊങ്ചുമ്പോള് എന്തിനീനാണം തേനിളം നാണം.. (നിലാവിന്റെ)
മേട മാസച്ചൂടിലെ നിലാവും തേടി..
നാട്ടുമാവിന് ചോട്ടില് നാം വന്നിരിക്കുമ്പോള്
കുഞ്ഞു കാറ്റിന് ലോലമാം കുസ്രുതികെകള്
നിന്റ്റെ ഓമല് പാവാടത്തുമ്പുലയ്ക്കുമ്പോള്
ചാങ്ച്ക്കം ചെല്ലക്കൊമ്പില് ചിങ്കാര ചേലില്
മെല്ലെ താഴമ്പൂവായ് തുള്ളുമ്പോള്
നീയെനിക്കല്ലേ നിന് പാട്ടെനിക്കല്ലേ.. (നിലാവിന്റെ)
ചിത്രം: അഗ്നിദേവന്‍
വരികള്: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജി. രാധാകൃഷ്ണന്‍
ആലാപനം: എം ജി ശ്രീകുമാര്‍
എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment