ഓ.. ഓ.. ഓ.. ഓ..
ഓ.. ഓ.. ഓ.. ഓ..
ഓ.. ഓ.. ഓ.. ഓ
ഓ.. ഓ.. ഓ.. ഓ
എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
ഉണ്ണിക്കണ്ണായെന്നെന്നും...
ഉണ്ണിക്കണ്ണായെന്നെന്നും... നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ.... ഓ.....
എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
പൂ വസന്തം പൊന്നു പൂശും പുലര്‍നിലാവിന്‍ തൂവലാലെ
അമ്പിളിപ്പൊന്‍ മഞ്ചമൊന്നില്‍ നിനക്കുമൂടാന്‍ പുതപ്പുനെയ്യാം
നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ
നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ
ഉല്ലാസം.. ആനന്ദം.. കുഞ്ഞോനേ....
എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
ഉണ്ണിക്കണ്ണായെന്നെന്നും...
ഉണ്ണിക്കണ്ണായെന്നെന്നും... നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ.... ഓ.....
എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
നിന്‍ മനസ്സിന്‍ താളിനുള്ളില്‍ മയില്‍ കുരുന്നിന്‍ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം കുളിര്‍ നിലാവായ് ഞാന്‍ തലോടാം
നിന്റെ പൂവലിമനനയുകില്‍ നിന്റെ കുഞ്ഞു മനമുരുകുകില്‍
നിന്റെ പൂവലിമനനയുകില്‍ നിന്റെ കുഞ്ഞു മനമുരുകുകില്‍
ആറ്റാനും മാറ്റാനും ഞാനില്ലേ...
എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
ഉണ്ണിക്കണ്ണായെന്നെന്നും...
ഉണ്ണിക്കണ്ണായെന്നെന്നും... നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ.... ഓ.....
എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
ചിത്രം : പപ്പയുടെ സ്വന്തം അപ്പൂസ്
ഗായിക : എസ്. ജാനകി
ഗാനരചന : ബിച്ചു തിരുമല
സംഗീത സംവിധാനം : ഇളയരാജ
എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment