എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്‌... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.

Thursday, July 3, 2008

ചീരപ്പൂവുകള്‍ക്കുമ്മ

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ..
തെന്നലറിയാതെ..അണ്ണാ‍രക്കണ്ണനറിയാതെ..
വിങ്ങിക്കരയണകാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ..
ഊഞ്ഞാലാട്ടിയുറക്കാമോ.. (ചീരപ്പൂവുകള്‍ക്കുമ്മ...)

തെക്കെ മുറ്റത്തെ മുത്തങ്ങാപുല്ലില്‍...
മുട്ടിയുരുമ്മിയൊരുങ്ങിയിരിക്കണ..പച്ചക്കുതിരകളേ...
തെക്കെ മുറ്റത്തെ മുത്തങ്ങാപുല്ലില്‍...
മുട്ടിയുരുമ്മിയൊരുങ്ങിയിരിക്കണ..പച്ചക്കുതിരകളേ...
വെറ്റിലനാമ്പുമുറിക്കാന്‍ വാ..
കസ്തുരിച്ചുണ്ണാമ്പുതേയ്ക്കാന്‍ വാ..
കൊച്ചരിപല്ലുമുറുക്കിച്ചുവക്കുമ്പോള്‍..
മുത്തശ്ശിയമ്മയെക്കാണാന്‍ വാ.... (ചീരപ്പൂവുകള്‍ക്കുമ്മ...)

മേലെ വാര്യത്തെ..പൂവാലിപയ്യ്..
നക്കിതുടച്ചുമിനുക്കിയൊരുക്കണ കുട്ടികുറുമ്പുകാരി...
മേലെ വാര്യത്തെ..പൂവാലിപയ്യ്..
നക്കിതുടച്ചുമിനുക്കിയൊരുക്കണ കുട്ടികുറുമ്പുകാരി...
കിങ്ങിണിമാലകിലുക്കാന്‍ വാ..കിങ്ങിണിപ്പുല്ലു കടിക്കാന്‍ വാ..
തൂവെള്ളികിണ്ടിയില്‍ പാലുപതയുമ്പോള്‍..
തുള്ളിക്കളിച്ചു..നടക്കാന്‍ വാ.. (ചീരപ്പൂവുകള്‍ക്കുമ്മ...)


ചിത്രം: ധനം
വരികള്: കൈതപ്രം

സം‌ഗീതം: രവീന്ദ്രന്

ആലാപനം: ചിത്ര

No comments: