എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്‌... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.

Monday, July 7, 2008

ആകാശ ഗോപുരം

ആകാശ ഗോപുരം പൊന്മണി മേടയായ്
അഭിലാഷ ഗീതകം സാഗരമായ്...(2)
ഉദയ രഥങ്ങള് തേടി വീണ്ടും മരതക രാഗ സീമയില്
സ്വര്ണ പറവ പാടി നിറ മേഘ ചോലയില്
വര്ണ കൊടികലാടി തളിരോല കൈകളില്....(ആകാശ....)

തീരങ്ങല്ക്കു ദൂരെ വെണ് മുകിലുകള്ക്കരികിലായി
അണയുംതോറും ആര്ദ്രമാകുമൊരു താരകം....(2)
ഹിമ ജലകണം കണ് കോണിലും ശത സൗരഭം അകതാരിലും
മെല്ലെ തൂവി ലോലഭാവമായ് ആ നേരം....(ആകാശ....)

സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലില്
നിഴലാടുന്ന കപട കേളിയൊരു നാടകം ....(2)
കണ് നിറയുമീ പൂത്തിരലിനും കനവുതിരുമീ പൊന് മണലിനും
അഭയം നല്കും ആര്ദ്ര ഭാവനായി ജാലം....(ആകാശ....)


ചിത്രം: കളിക്കളം

വരികള്: കൈതപ്രം

സം‌ഗീതം: ജോണ്‍സണ്‍

ആലാപനം: ജി.വേണുഗോപാല്‍

No comments: