ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ (2)
സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍ വിളക്കുകള്‍ പൂക്കും
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയ ദാഹമോടെ നടമാടും
ചൈത്ര പത്മദള മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും താനെ പാടും [ചക്രവര്‍ത്തിനീ]
ശാരദേന്ദുകല ചുറ്റിലും കനക
പാരിജാത മലര്‍ തൂകും
ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്ന കമ്പളം നീര്‍ത്തും
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
കാവ്യലോക സഖിയാക്കും
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജ കൊണ്ടു ഞാന്‍ മൂടും നിന്നെ മൂടും [ചക്രവര്‍ത്തിനീ]
ചിത്രം :ചെമ്പരത്തി
വരികള്: വയലാര്‍
സംഗീതം: ദേവരാജന്‍
ആലാപനം: യേശുദാസ്/മാധുരി
എനിക്കിഷ്ടപ്പെട്ട ചില ഗാനങ്ങള്‍.... കേള്‍ക്കാന്‍ ഇമ്പമുള്ളതും, എണ്റ്റെ വിശ്രമ വേളകളീല്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുമുള്ള ചില ഗാനങ്ങള്‍ ഞാനിവിടെ ഉള്‍പ്പെടുത്തുന്നു. എല്ലാം മലയാള ഗാനങ്ങള്‍ ആണ്... നിങ്ങള്‍ക്കും ഇതിഷ്ടപ്പെടും എന്നു കരുതുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment